Fri, 16 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Sensitive Zone

Pathanamthitta

പ​രി​സ്ഥി​തി ലോ​ല മേ​ഖ​ല: സ​ര്‍​ക്കാ​ര്‍ ശി​പാ​ര്‍​ശ​യി​ലെ അ​വ്യ​ക്ത​ത​ക​ള്‍ പ​രി​ഹ​രി​ക്ക​ണം: കെ​സി​സി

പ​ത്ത​നം​തി​ട്ട. പ​രി​സ്ഥി​തി ലോ​ല മേ​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ന​ല്‍​കി​യ ശി​പാ​ര്‍​ശ​യി​ല്‍ പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ ഏ​ഴ് വി​ല്ലേ​ജു​ക​ളി​ലെ ജ​ന​വാ​സ മേ​ഖ​ല​ക​ള്‍ ഒ​ഴി​വാ​ക്കി​യ തീ​രു​മാ​നം ആ​ശ്വാ​സ​ക​ര​മാ​ണെ​ങ്കി​ലും ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​വ്യ​ക്ത​ത​ക​ള്‍ പ​രി​ഹ​രി​ക്ക​പ്പെ​ട​ണ​മെ​ന്ന് കെ​സി​സി ജി​ല്ലാ ക​മ്മി​റ്റി. ഇ​എ​സ്എ ശി​പാ​ര്‍​ശ​ക​ള്‍ പ​ല​തും ജ​ന​ങ്ങ​ളി​ല്‍ ആ​ശ​ങ്ക സൃ​ഷ്ടി​ക്കു​ന്നു​ണ്ട്.
ജി​ല്ല​യി​ലെ പ്ര​ധാ​ന റോ​ഡു​ക​ളു​ടെ ചി​ല ഭാ​ഗ​ങ്ങ​ള്‍ പ​രി​സ്ഥി​തി ലോ​ല മേ​ഖ​ല​യി​ല്‍ ഉ​ള്‍​പ്പെ​ട്ടി​ട്ടു​ള്ള​ത് ഗൗ​ര​വ​മാ​യി പ​രി​ശോ​ധി​ക്കേ​ണ്ട വി​ഷ​യ​മാ​ണ്. ജ​ന​ങ്ങ​ളു​ടെ ദൈ​നം​ദി​ന യാ​ത്ര​യെ​യും ഗ​താ​ഗ​ത​ത്തെ​യും വി​ക​സ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളെ​യും ബാ​ധി​ക്കാ​നി​ട​യു​ള്ള ഇ​ത്ത​രം പ്ര​ദേ​ശ​ങ്ങ​ള്‍ പ​രി​സ്ഥി​തി ലോ​ല മേ​ഖ​ല​യു​ടെ പ​രി​ധി​യി​ല്‍​നി​ന്ന് പൂ​ര്‍​ണ​മാ​യി ഒ​ഴി​വാ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി സ​ര്‍​ക്കാ​ര്‍ സ്വീ​ക​രി​ക്ക​ണം.

പ​രി​സ്ഥി​തി ലോ​ല മേ​ഖ​ല​യാ​യി നി​ര്‍​ദേ​ശി​ക്ക​പ്പെ​ട്ടി​ട്ടു​ള്ള വി​ല്ലേ​ജു​ക​ളി​ലെ ജ​ന​ങ്ങ​ള്‍​ക്ക് പ്ര​സി​ദ്ധീ​ക​രി​ച്ച ഭൂ​പ​ട​ങ്ങ​ള്‍ പ​രി​ശോ​ധി​ച്ച് ത​ങ്ങ​ളു​ടെ ഭൂ​മി ഉ​ള്‍​പ്പെ​ട്ടി​ട്ടു​ണ്ടോ എ​ന്ന് കൃ​ത്യ​മാ​യി മ​ന​സി​ലാ​ക്കാ​ന്‍ പ​ല​പ്പോ​ഴും ക​ഴി​യു​ന്നി​ല്ല. സാ​ങ്കേ​തി​ക​മാ​യ അ​വ്യ​ക്ത​ത​ക​ളും ഭൂ​പ​ട​ങ്ങ​ള്‍ മ​ന​സി​ലാ​ക്കു​ന്ന​തി​ലു​ള്ള പ്ര​യാ​സ​ങ്ങ​ളും സാ​ധാ​ര​ണ​ക്കാ​രു​ടെ ആ​ശ​ങ്ക വ​ര്‍​ധി​പ്പി​ക്കു​ന്നു. ത​ന്നെ​യു​മ​ല്ല, വി​ല്ലേ​ജ് അ​ടി​സ്ഥാ​ന യൂ​ണി​റ്റാ​യി​രി​ക്കേ സം​സ്ഥാ​നം ന​ല്‍​കി​യി​ട്ടു​ള്ള ശി​പാ​ര്‍​ശ​ക​ളി​ലെ പോ​രാ​യ്മ​ക​ള്‍ ഗൗ​ര​വ​മാ​യ വി​ഷ​യ​മാ​ണ്.
ജ​ന​ങ്ങ​ളു​ടെ ആ​ശ​ങ്ക​ക​ള്‍ പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി ബ​ന്ധ​പ്പെ​ട്ട വി​ല്ലേ​ജു​ക​ളി​ലും പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സു​ക​ളി​ലും പ്ര​ത്യേ​ക സ​ഹാ​യ​സം​വി​ധാ​നം ഒ​രു​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ ത​യ്യാ​റാ​ക​ണം. ഭൂ​പ​ട​ങ്ങ​ള്‍ പ​രി​ശോ​ധി​ച്ച് ഓ​രോ​രു​ത്ത​രു​ടെ​യും ഭൂ​മി​യു​ടെ സ്ഥാ​നം വ്യ​ക്ത​മാ​യി മ​ന​സി​ലാ​ക്കാ​നും സം​ശ​യ​ങ്ങ​ള്‍​ക്ക് മ​റു​പ​ടി ന​ല്‍​കാ​നും ആ​വ​ശ്യ​മാ​യ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സേ​വ​നം ഉ​റ​പ്പാ​ക്ക​ണം. വ​നാ​തി​ര്‍​ത്തി​യോ​ടു ചേ​ര്‍​ന്നു താ​മ​സി​ക്കു​ന്ന ജ​ന​ങ്ങ​ളു​ടെ ഭൂ​മി​യും ജ​ന​വാ​സ മേ​ഖ​ല​ക​ളും നി​ര്‍​ദി​ഷ്ട പ​രി​സ്ഥി​തി ലോ​ല പ​രി​ധി​യി​ല്‍ ഉ​ള്‍​പ്പെ​ട്ടി​ട്ടു​ണ്ടോ​യെ​ന്നു പ​രി​ശോ​ധി​ച്ച് വ്യ​ക്ത​മാ​യ വി​വ​രം ന​ല്‍​കു​ന്ന​തി​നു​ള്ള സം​വി​ധാ​നം അ​നി​വാ​ര്യ​മാ​ണെ​ന്നും കെ​സി​സി ജി​ല്ലാ സെ​ക്ര​ട്ട​റി അ​നീ​ഷ് തോ​മ​സ് അ​ഭി​പ്രാ​യ​പ്പെ​ട്ടു.

Latest News

Corehub Up